കെൻ്റക്കി: അമേരിക്കയിലെ കെന്റക്കിയിൽ കാർഗോ വിമാനം തകർന്നുവീണ സംഭവത്തിൽ മരണം നാലായി. കെന്‍റക്കിയിലെ ലൂയിവിൽ വിമാനത്താവളത്തിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ടേക്ക് ഓഫ് ചെയ്ത ഉടനെ തന്നെ വിമാനം തകർന്നു വീഴുകയായിരുന്നു.
11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. ഹോണോലുലുവിലേക്ക് പോയ യുപിഎസ് കമ്പനിയുടെ വിമാനമാണ് തകര്‍ന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം.
സംഭവത്തെ തുടർന്ന് വിമാനത്താവളം അടച്ചു. യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ൽ നിർമിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയിൽ തകർന്നുവീണത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു ലക്ഷം കിലോ ഭാരം വരുന്ന 38000 ഗാലൺ ഇന്ധനവുമായാണ് വിമാനം പറന്നുയർന്നതെന്നാണ് വിവരം. തീപിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.