കീവ്: യുക്രെയ്‌നില്‍ കനത്ത വ്യോമാക്രമണം നടത്തി റഷ്യ. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. യുക്രെയ്‌ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ കുറഞ്ഞത് ആറ് പേരെങ്കിലും കൊല്ലപ്പെട്ടതായി യുക്രെയ്‌ൻ അധികൃതർ അറിയിച്ചു.
80 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തുടനീളം ശക്തമായ സ്ഫോടനങ്ങളാണുണ്ടായതെന്നും അധികൃതർ പ്രതികരിച്ചു. അതേസമയം യുക്രെയ്ന്‍ നടത്തിയ ഭീകരാക്രമണത്തിനുളള മറുപടിയാണ് റഷ്യ നൽകിയത് എന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.