തിരുവനന്തപുരം:തിരുവനന്തപുരത്ത് ജിം ഉടമ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കഴക്കൂട്ടത്തെ കലോറി ജിം ഉടമയായ വിഷ്ണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയിൽ പരാതിയിൽ പറയുന്നു.
ഇയാൾ പെൺകുട്ടിയെ ക്രൂര മർദനത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നു. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ തുടർന്ന് യുവതി മംഗലപുരം പോലീസ് സ്റ്റേഷൻ, വനിതാ കമ്മീഷൻ,വനിതാ സെൽ എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയും വിഷ്ണുവും സുഹൃത്തുക്കളായിരുന്നു. ഈ സമയത്ത് ഇയാൾ യുവതിക്ക് വിവാഹവാഗ്ദാനം നൽകുകയും സാമ്പത്തികമായും ശാരീരികവുമായി ചൂഷണം ചെയ്യുകയും ചെയ്തിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 12 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ഇയാൾ യുവതിയെക്കൊണ്ട് ലോൺ എടുപ്പിച്ചത്. ഇതിനു പുറമേ യുവതിയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയും 4 ലക്ഷത്തോളം രൂപ ക്രെഡിറ്റ് കാർഡിൽ നിന്നും തട്ടിയെടുക്കുകയും ചെയ്കു.
പിന്നീട് ഇയാൾ വിവാഗ വാഗ്ദാനത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് അത് ചോദിക്കാൻ ചെന്ന യുവതിയെ ഇയാൾ അതിക്രൂരമായി മർദിക്കുകയായിരുന്നു. ഇതേ തുടർന്ന് യുവതിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് യുവതി മംഗലപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.