നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യയ്‌ക്കെതിരെ സൈനിക നടപടിയ്‌ക്കൊരുങ്ങാന്‍ ട്രംപ്

ക്രൂരകൃത്യങ്ങൾ നടത്തുന്ന ഭീകരരെ രാജ്യത്തു കടന്ന് ഉന്മൂലനം ചെയ്യുമെന്നും ട്രംപ്

Nov 2, 2025 - 20:46
Nov 2, 2025 - 20:46
 0
നൈജീരിയയിലെ ക്രിസ്ത്യന്‍ വംശഹത്യയ്‌ക്കെതിരെ സൈനിക നടപടിയ്‌ക്കൊരുങ്ങാന്‍ ട്രംപ്

ന്യൂയോർക്ക്: നൈജീരിയയിൽ ക്രിസ്ത്യാനികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ സൈനിക നീക്കം തുടങ്ങുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. നൈജീരിയയില്‍ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന്‍ പ്രതിരോധ വകുപ്പിന് നിര്‍ദേശം നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

മാത്രമല്ല നൈജീരിയക്കുള്ള എല്ലാ സഹായവും ഉടനടി നിർത്തലാക്കുമെന്നും ട്രംപ് അറിയിച്ചു. 
നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ തീവ്ര ഇസ്‌ലാമിസ്റ്റുകളാണെന്ന് ട്രംപ് ആരോപിച്ചു.

ക്രിസ്ത്യൻ സമൂഹത്തെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പെന്റഗണിനോടുള്ള ഈ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്. ക്രൂരകൃത്യങ്ങൾ നടത്തുന്ന ഭീകരരെ രാജ്യത്തു കടന്ന് ഉന്മൂലനം ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

നൈജീരിയയിൽ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. ഭീകരവാദികളെ പൂർണമായി തുടച്ചുനീക്കാൻ അമേരിക്കൻ സൈനികർ 'തോക്കുകളുമായി ഇരച്ചെത്തും' എന്ന പ്രഖ്യാപനവും യു എസ് പ്രസിഡന്‍റ് നൽകി. നൈജീരിയൻ സർക്കാരിനോട് എത്രയും വേഗത്തിൽ കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കാനും ട്രംപ് ആവശ്യപ്പെട്ടു. 

What's Your Reaction?

like

dislike

love

funny

angry

sad

wow