അഫ്ഗാൻ അതിർത്തിയിൽ പാക്കിസ്ഥാന്റെ വ്യോമാക്രമണം; ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട നീക്കത്തിൽ നിരവധി മരണം
ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു
ഇസ്‌ലാമാബാദ്: അഫ്ഗാനിസ്ഥാൻ അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ വ്യോമസേന ശക്തമായ ആക്രമണം നടത്തി. പാക്കിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ സ്ഫോടനങ്ങൾക്ക് മറുപടിയായാണ് ഈ സൈനിക നീക്കം. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ സ്ഥിരീകരിച്ചു.
അഫ്ഗാനിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്നതും പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ നടത്തുന്നതുമായ നിരോധിത ഭീകരവാദ ഗ്രൂപ്പുകളെയാണ് പാക്കിസ്ഥാൻ ലക്ഷ്യമിട്ടത്. പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകൾക്കും പൊതുജനങ്ങൾക്കും നേരെ തുടർച്ചയായുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് തിരിച്ചടി നൽകാനാണ് ഈ വ്യോമാക്രമണമെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
What's Your Reaction?