ടി20 ലോകകപ്പ്: കളി മുടക്കി മഴ; പാകിസ്താൻ - ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു

ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു

Feb 21, 2026 - 22:37
Feb 21, 2026 - 22:37
 0
ടി20 ലോകകപ്പ്: കളി മുടക്കി മഴ; പാകിസ്താൻ - ന്യൂസീലൻഡ് മത്സരം ഉപേക്ഷിച്ചു, പോയിന്റ് പങ്കിട്ടു

കൊളംബോ: ടി20 ലോകകപ്പ് സൂപ്പർ എട്ടിലെ ആവേശകരമായ പോരാട്ടത്തിന് മഴ വില്ലനായി. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ന്യൂസീലൻഡ് - പാകിസ്താൻ മത്സരമാണ് മഴയെത്തുടർന്ന് ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസിന് പിന്നാലെ കളി തുടങ്ങാനിരിക്കെ മഴ കനത്തു. ദീർഘനേരം കാത്തിരുന്നിട്ടും മഴ കുറയാത്തതിനെ തുടർന്ന് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow