സഞ്ചുവിൻറെ ചിറകിലേറി ഇന്ത്യ സെമി ഫൈനലിലേക്ക്; വിൻഡീസിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് മിന്നും വിജയം
മലയാളി ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന നിമിഷത്തിനാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ജീവന്മരണ പോരാട്ടത്തില്‍ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ വിജയവും സെമി യോഗ്യതയും സ്വന്തമാക്കിയത്.
വെറും മൂന്ന് റണ്‍സകലെയാണ് അര്‍ഹിച്ച സെഞ്ച്വറി സഞ്ജുവിന് നഷ്ടമായത്. സെഞ്ച്വറിയേക്കാള്‍ ആവേശവും സന്തോഷവുമുള്ള അര്‍ധ സെഞ്ച്വറിയാണ് സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും നിര്‍ഭയനായി മുന്നേറിയ സഞ്ജു അവസാനം ബൗണ്ടറിയടിച്ച് ഇന്ത്യയുടെ വിജയറണ്‍ കുറിക്കുകയും ചെയ്തു. ഫോമില്ലാത്തതിന്റെ പേരില്‍ നിരന്തരം ക്രൂശിക്കപ്പെട്ട സഞ്ജു, ബാറ്റുകൊണ്ട് വിമര്‍ശകര്‍ക്ക് മറുപടി നല്‍കുകയും ചെയ്തിരിക്കുകയാണ്.
What's Your Reaction?