എറണാകുളം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ സാമൂഹിക മാധ്യമത്തിൽ വീണ്ടും അധിക്ഷേപ പോസ്റ്റ്. സംഭവത്തിൽ പോലീസ് കേസെടുത്തു. ഡിവൈഎഫ്ഐയുടെ പരാതിയിൽ എറണാകുളം ഏലൂർ പോലീസാണ് കേസെടുത്തിരിക്കുന്നത്.
എറണാകുളം ഏലൂരിലെ പ്രാദേശിക കോൺഗ്രസ് പ്രവർത്തകയായ വൃന്ദ വിമ്മിക്കെതിരേയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വി എസിൻ്റെ ചിത്രവും അശ്ലീല പരാമർശങ്ങളും ഉൾപ്പെടുന്ന കുറിപ്പ് പ്രചരിപ്പിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും വിഎസ് ദ്രോഹിച്ചത് കോൺഗ്രസ് പ്രവർത്തകർ മറക്കരുത് എന്ന ആശയത്തിൽ ആയിരുന്നു പോസ്റ്റ്.