ഡൽഹി: അടുത്ത ഉപരാഷ്ട്രപതിക്കായി തെരഞ്ഞെടുപ്പ് നടപടി തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. ജഗദീപ് ധൻകറിന്റെ രാജിക്ക് പിന്നാലെയാണ് നടപടികൾ ആരംഭിച്ചത്. പ്രാഥമിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ തിരഞ്ഞെടുപ്പിന്റ ഷെഡ്യുള്‍ പ്രഖ്യാപിക്കും.
നിയമപരമായി അടുത്ത രാഷ്ട്രപതിയെ ഉടൻ തെരഞ്ഞെടുക്കേണ്ടതുണ്ട്. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഉപരാഷ്ട്രപതി ധൻകർ ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൊവ്വാഴ്ചയാണ് രാജിവച്ചത്.