അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവില്‍ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു

വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം

Jul 23, 2025 - 13:57
Jul 23, 2025 - 13:57
 0  14
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവില്‍ നഗ്നനാക്കി ക്രൂരമായി മര്‍ദിച്ചു

ഡബ്ലിൻ: ഇന്ത്യക്കാരനെ ജനക്കൂട്ടം തെരുവിൽ നഗ്നനാക്കി ക്രൂരമായി മർദിച്ചു. ആക്രമണത്തിൽ യുവാവിന്റെ കൈകൾക്കും കാലുകൾക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. അയർലൻഡിലേക്ക് കുടിയേറിയ യുവാവിനെ ടാലറ്റിലെ പാർക്ക് ഹിൽ റോഡിലാണ് ഒരു കൂട്ടം ഐറിഷ് യുവാക്കൾ മർദിച്ചത്.കുട്ടികളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദിച്ചത്. എന്നാൽ, പോലീസ് ഇത് നിഷേധിച്ചു. വംശീയ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

അയർലൻഡിലെ ഇന്ത്യൻ അംബാസഡർ അഖിലേഷ് മിശ്ര സംഭവത്തെ അപലപിച്ചു. പരിക്കേറ്റയാളോട് ഐറിഷ് ജനത കാണിച്ച പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനപ്രതിനിധികൾ പരിക്കേറ്റ ഇന്ത്യക്കാരനെ സന്ദർശിച്ചു. മൂന്ന് ആഴ്ച മുൻപാണ് ഇന്ത്യക്കാരന്‍ അയർലൻഡിലെത്തിയതെന്നും സംഭവത്തിന്റെ ഞെട്ടലിലാണെന്നും സ്ഥലത്തെ കൗൺസിലർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow