പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം, 'കണ്ണേ കരളേ' മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി 

വി.എസ്സിന്‍റെ വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെത്താന്‍ വൈകിയതോടെ സംസ്‌കാര സമയത്തിലടക്കം മാറ്റം വരുത്തി

Jul 23, 2025 - 15:49
Jul 23, 2025 - 15:57
 0  13
പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം, 'കണ്ണേ കരളേ' മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി 

ണ്ണേ കരളേ വിഎസ്സെ, മണിക്കൂറുകളേറെയായി കേരളക്കര കേള്‍ക്കുന്നത് ഈ ഉരുവിടലുകളാണ്. ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് മണിക്കൂറുകള്‍ക്ക് മുന്‍പ് ജനങ്ങള്‍ എത്തിച്ചേര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുറപ്പെട്ട വിലാപ യാത്ര ജനസാഗരത്തിനു നടുവിലൂടെ 22 മണിക്കൂര്‍ പിന്നിട്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പെരുമഴയെ തോല്‍പ്പിച്ചും ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളം സാക്ഷ്യംവഹിച്ചത്.

വി.എസ്സിന്‍റെ വിലാപ യാത്ര തിരുവനന്തപുരത്ത് നിന്ന് പുന്നപ്രയിലെത്താന്‍ വൈകിയതോടെ സംസ്‌കാര സമയത്തിലടക്കം മാറ്റം വരുത്തി. സംസ്‌കാരം വൈകിട്ടോടെയാകും നടത്തുക. ആലപ്പുഴ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതു ദര്‍ശന സമയവും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ഡി.സിയില്‍ അരമണിക്കൂര്‍ നേരം മാത്രമാകും പൊതുദര്‍ശനം. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകുമെന്ന് അറിയിപ്പുണ്ട്. ശേഷം വൈകിട്ടോടെയാകും രക്തസാക്ഷികളുടെ വീരസ്മരണകളിരമ്പുന്ന പുന്നപ്രയില്‍ വി എസ് അനശ്വരനാകുക.

വലിയ ചുടുകാട്ടില്‍ പ്രത്യേകം സ്ഥലത്തായിരിക്കും പുന്നപ്ര സമര നായകന് അന്ത്യവിശ്രമം. കമ്യൂണിസ്റ്റ് നേതാക്കളായ ടി.വി.തോമസിന്റെയും പി.ടി.പുന്നൂസിന്റെയും അന്ത്യവിശ്രമ ഭൂമിക്ക് സമീപത്താണ് വിഎസിന്റെ സംസ്‌കാരം നടക്കുക..

What's Your Reaction?

like

dislike

love

funny

angry

sad

wow