തിരുവനന്തപുരം: കൊല്ലം സ്വദേശിനിയായ വിപഞ്ചികയുടെ മരണത്തിലെ റീ പോസ്റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. ഇന്നലെ രാത്രി 11:45 യോടെയാണ് മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലാണ് റീ പോസ്റ്റ്മോർട്ടം നടത്തുന്നത്.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച വൈകിട്ടോടെയാണ് സംസ്കാരം. മൂന്നുമണിയോടെയാകും സംസ്കാരച്ചടങ്ങുകൾ നടക്കുക.
നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും. വിപഞ്ചികയുടെ മകൾ വൈഭവിയുടെ സംസ്കാരം ഷാർജയിൽ വച്ച് നടന്നിരുന്നു. ഈ മാസം എട്ടിന് ആണ് വിപഞ്ചികയെയും മകൾ ഒന്നര വയസുകാരി വൈഭവിയെയും ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.