രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്; അതിജീവതയെ അപമാനിച്ച അഭിഭാഷകയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

Feb 11, 2026 - 14:53
Feb 11, 2026 - 14:54
 0
രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ കേസ്; അതിജീവതയെ അപമാനിച്ച അഭിഭാഷകയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി

ന്യൂഡൽഹി∙ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ദീപ പ്രയോഗിച്ച വാക്കുകൾ ‍ഞെട്ടലുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കിൽ ഉടൻ അറസ്റ്റു ചെയ്തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും കോടതി ചോദിച്ചു. ദീപയുടെ ഹർജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിൽ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് ദീപയ്‌ക്കെതിരെ കേസെടുത്തത്. കേസ് പരിഗണിച്ചപ്പോൾ, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. അപകീർത്തികരമായ പരാമർശങ്ങളോ, അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്ന് ദീപ ജോസഫ് കോടതിയെ അറിയിച്ചു.

അതിജീവിതയുടെ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് താൻ പറഞ്ഞതെന്നും വാദിച്ചു. ഭർത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തിൽ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്ന് കോടതി ചോദിച്ചു. പുരുഷനായിരുന്നെങ്കിൽ അറസ്റ്റിനു നിർദേശം നൽകുമായിരുന്നു. സ്ത്രീയെന്ന പരിഗണന നൽകിയാണ് നടപടിയെടുക്കാത്തതെന്നും കോടതി പറഞ്ഞു. തുടർന്ന്, ഹർജി കോടതി തള്ളി.

 

What's Your Reaction?

like

dislike

love

funny

angry

sad

wow