മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു

പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്

Dec 30, 2025 - 11:03
Dec 30, 2025 - 11:03
 0
മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു

കോട്ടയം: കേരള കോൺ​ഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.എം. മാത്യു അന്തരിച്ചു. 75 വയസായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.

കടുത്തുരുത്തി മുൻ എം.എൽ.എ ആയിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മാത്യു ദീർഘകാലമായി ചികിത്സയിലായിരുന്നു. 1991 മുതൽ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എം.എൽ.എ ആയിരുന്നു. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒപ്പം ആയിരുന്നു.

ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ചെയർമാൻ, കെ.എസ്.എഫ്.ഇ വൈസ് ചെയർമാൻ, കേരളസർവ്വകലാശാല സെനറ്റ് അംഗം, കെ.എസ്.സി പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് പ്രസിഡന്റ്, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow