തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ നടത്തിയ അറ്റ്ഹോം വിരുന്ന് സൽക്കാരം ബഹിഷ്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. സർക്കാർ-ഗവർണർ ഭിന്നത തുടരുന്നതിനിടെയാണ് ബഹിഷ്കരണം. പ്രതിപക്ഷ നേതാവും പരിപാടിയിൽ പങ്കെടുത്തില്ല.
സര്‍ക്കാര്‍ പ്രതിനിധിയായി ചീഫ് സെക്രട്ടറി മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പൗരപ്രമുഖർക്കും വിശിഷ്ടാതിഥികൾക്കുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍, പി കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് എല്ലാ വര്‍ഷവും ഗവര്‍ണര്‍ രാജ്ഭവനില്‍ ചായസല്‍ക്കാരം ഒരുക്കാറുണ്ട്. രാജ്ഭവനിലെ വിരുന്ന് സൽക്കാരത്തിന് 15 ലക്ഷം രൂപയുടെ അധിക ഫണ്ട് സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു.