നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു

2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്

Aug 15, 2025 - 21:35
Aug 15, 2025 - 21:35
 0
നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
ചെന്നൈ: നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. 80 വയസായിരുന്നു. ദിവസങ്ങളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. ഈ മാസം 8ന് ഇദ്ദേഹം ടി നഗറിലെ വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. 
 
തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 2023 ഫെബ്രുവരിയിലാണ് നാഗാലാന്‍ഡ് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത്. തമിഴ്‌നാട് ബിജെപി പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്‌എസ്സിൽ സജീവമായിരുന്ന ഇദ്ദേഹം പിന്നീട് ബിജെപി ദേശീയ വൈസ് പ്രസിഡന്റായി.

What's Your Reaction?

like

dislike

love

funny

angry

sad

wow