ഇടുക്കി: യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച കേസില്‍ നാല് പേര്‍ പിടിയില്‍. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇവർ പിടിയിലായത്. ആക്രമണത്തിനു ശേഷം പ്രതികൾ ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമം ഉൾപ്പെടയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ഷാജൻ സ്കറിയയ്ക്കു നേരേ ആക്രമണമുണ്ടായത്.
ഇടുക്കിയിൽ വച്ചാണ് സംഭവം നടന്നത്. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. മങ്ങാട്ട് കവലയിൽ വെച്ച് വാഹനം തടഞ്ഞിട്ടശേഷം മർദിക്കുകയായിരുന്നു. നാല് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.