അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം; കായികമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ്

മെസി ഈസ്‌ മിസ്സിംഗ്‌ എന്നാണ് സണ്ണി ജോസഫ് പരിഹസിച്ചത്

Aug 9, 2025 - 13:29
Aug 9, 2025 - 13:30
 0
അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം; കായികമന്ത്രി മറുപടി പറയണമെന്ന് സണ്ണി ജോസഫ്
തിരുവനന്തപുരം: അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ വിവാദം മുറുകുന്നു. ലക്ഷങ്ങൾ ചെലവാക്കി മെസിയെ വിളിക്കാൻ പോയ മറുപടി കായികമന്ത്രി പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 
അർജന്റീന ടീമിന്റെ കേരള സന്ദർശനത്തിൽ സർക്കാർ വീഴ്ച വരുത്തിയെന്ന എഎഫ്എ പ്രതിനിധിയുടെ പ്രതികരണം പുറത്തുവന്നതോടെയാണ് രാഷ്ട്രീയപോര് മുറുകുന്നത്. മെസി ഈസ്‌ മിസ്സിംഗ്‌ എന്നാണ് സണ്ണി ജോസഫ് പരിഹസിച്ചത്. വിഷയത്തിൽ കായിക മന്ത്രി മറുപടി പറയണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
 
മറ്റു കോൺഗ്രസ് രൂക്ഷവിമർശനനങ്ങളുമായി രംഗത്തെത്തി. സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. മെസ്സിയാണ് സിപിഎമ്മിന്‍റെ സ്റ്റാർ ക്യാമ്പേയ്നർ എന്ന് രാഹുൽ മാങ്കൂട്ടത്തിൽ വിമര്‍ശിച്ചു. മന്ത്രി സ്പെയിനില്‍ പോയതിന് ഖജനാവില്‍ നിന്ന് ചെലവായ പണം സിപിഐഎം തിരിച്ചടക്കണമെന്ന് ഹൈബി ഈഡന്‍ എംപിയും ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow