ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികള്‍ തമ്മില്‍ സംഘര്‍ഷം; ഇടതു കയ്യിൽ കടിച്ചു, ഭര്‍ത്താവിനെതിരെ കേസ്

ഇരുവരും ഒന്‍പത് മാസമായി അകന്നു  കഴിയുകയായിരുന്നു

Nov 12, 2025 - 18:38
Nov 12, 2025 - 18:38
 0
ഇന്‍ഫ്ലുവന്‍സര്‍ ദമ്പതികള്‍ തമ്മില്‍ സംഘര്‍ഷം; ഇടതു കയ്യിൽ കടിച്ചു, ഭര്‍ത്താവിനെതിരെ കേസ്

തൃശൂർ: ചാലക്കുടിയിൽ ഇൻഫ്ലുവൻസർ ദമ്പതികൾ തമ്മിൽ സംഘർഷം. ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരിയോയും ഭർത്താവ് മാരിയോ ജോസഫുമാണ് ഏറ്റുമുട്ടിയത്. മർദിച്ചെന്ന ഭാര്യയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസെടുത്തു.

ഇരുവരും ഒന്‍പത് മാസമായി അകന്നു  കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പോലീസ് പറയുന്നു. 

ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow