കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കും. ഹൈക്കോടതിയുടേതാണ് നടപടി.
ജനുവരി ഏഴ് വരെ വിലക്ക് തുടരും. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു.നേരത്തെ പരിഗണിച്ച കേസിൽ ഇന്ന് വരെയായിരുന്നു അറസ്റ്റിനുള്ള വിലക്ക് ഉണ്ടായിരുന്നത്. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്.
കേസിൽ രാഹുൽ നൽകിയ മുൻകൂർ ജാമ‍്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരേ രാഹുൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.