കാസർകോട്: കാസർകോട് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിൽ. ചെറുവത്തൂരിലെ വീരമലക്കുന്ന് ദേശിയപാതയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടം നടന്നത്. ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലാണ് കുന്ന് ഇടിഞ്ഞത്.
തുടർന്ന് ഗതാഗതം പൂർണമായും തടസപ്പെട്ടു. വീരമലക്കുന്നിലെ മണ്ണും കല്ലുമെല്ലാം ദേശീയപാതയിൽ പതിച്ചതിനാൽ സ്ഥലത്ത് ഗതാഗതകുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. വാഹന യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
നേരെത്തെ തന്നെ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയിൽ ജില്ലാകളക്ടർ ഉൾപ്പെടുത്തിയിരുന്നു. നേരത്തെയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.