നടൻ വിശാലിനെ അപകീർത്തിപ്പെടുത്തിയെന്ന് പരാതി; യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്
യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കും എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

ചെന്നൈ: തമിഴ് നടൻ വിശാലിനെ കുറിച്ച് അപകീർത്തികരമായ വീഡിയോ പങ്കുവെച്ചുവെന്നാരോപിച്ച് കേസ്. യൂട്യൂയൂബർ സെഗുവേരയ്ക്കും മൂന്ന് യൂട്യൂബ് ചാനലുകൾക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൗത്ത് ഇന്ത്യൻ ആക്ടർസ് അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് നടപടി.
മദഗദരാജ എന്ന ചിത്രത്തിന്‍റെ പ്രചരണാർത്ഥമുള്ള പരിപാടിയിൽ വിശാൽ ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. അമിത മദ്യപാനം മൂലമാണ് താരം അസുഖബാധിതനായതെന്നാണ് ഇവർ പ്രചരിപ്പിച്ചത്. എന്നാൽ പനി ബാധിതനായതിനാലാണ് തളർച്ച അനുഭവപ്പെട്ടതെന്നാണ് താരം വ്യക്തമാക്കിയത്. തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും വിശാൽ പറഞ്ഞിരുന്നു. എന്നാൽ ഇവർ തെറ്റായ വാർത്ത നൽകുകയായിരുന്നു.
What's Your Reaction?






