ഡൽഹി: അനുവാദം ഇല്ലാതെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ നടി ഐശ്വര്യ റായ് കഴിഞ്ഞ ദിവസമാണ് ഡൽഹി ഹൈക്കോടതിയില്‍ ഹർജി സമർപ്പിച്ചത്. ഇതിനു പിന്നാലെ നടിയ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
വ്യാജ വെബ്സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും തന്റെ പേരും ചിത്രങ്ങളും ഉൾപ്പെടെയുള്ള വ്യക്തിത്വ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാട്ടിയാണ് അഭിഷേക് ബച്ചൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയിലാണ് താരം ഹർജി സമർപ്പിച്ചിരിക്കുന്നത്.
തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനെതിരെയാണ് അഭിഷേക് ബച്ചൻ ഹർജി സമർപ്പിച്ചത്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയിൽ ചൂണ്ടികാണിച്ചു.
ബോളിവുഡ് ടി ഷോപ്പ് പോലുള്ള വെബ്സൈറ്റുകൾ തന്റെ അനുമതിയില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു. ഇത്തരം ദുരുപയോഗം ഒരുതരം ഓൺലൈൻ തട്ടിപ്പാണെന്നും തന്റെ വ്യക്തിത്വപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അഭിഷേക് ബച്ചൻ പറയുന്നു.