ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ ബസൂക്ക ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു

ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം.

Apr 5, 2025 - 21:45
 0  11
ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ ബസൂക്ക ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു
ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ ബസൂക്ക ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു

കൊച്ചി: മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയായ ബസൂക്ക ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കും.

ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ബസൂക്ക തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്.

ബുദ്ധിയും കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്.

ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് 
ബസൂക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകൾക്കെല്ലാം സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

ഗൗതം വാസുദേവ് മേനോൻ മറ്റൊരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഡീൻ ഡെന്നിസ്, സുമിത് നേവൽ (ബ്രിഗ് ബി ഫെയിം) ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ, സ്ഫടികം ജോർജ്ജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം- സയിദ് അബ്ബാസ്.
ഛായാഗ്രഹണം- നിമേഷ് രവി.
എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള.
കലാസംവിധാനം- അനീസ് നാടോടി.
മേക്കപ്പ്- ജിതേഷ് പൊയ്യ.
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സുജിത്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ്- ഷെറിൻ സ്റ്റാൻലി, പ്രതാപൻ കല്ലിയൂർ. 
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു. ജെ.
പി.ആർ.ഒ- വാഴൂർ ജോസ്.
ഫോട്ടോ- ബിജിത്ത് ധർമ്മടം.

What's Your Reaction?

like

dislike

love

funny

angry

sad

wow