സുജിത്തിന് വിവാഹസമ്മാനമായി സ്വര്‍ണമാല ഊരി നല്‍കി ഡി.സി.സി. പ്രസിഡന്‍റ്
സുജിത്തിനെ പോലീസ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്
തൃശൂർ: പോലീസിന്‍റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹ സമ്മാനമായി സ്വർണമാല ഊരി നൽകി ഡി.സി.സി. പ്രസിഡന്റ് ജോസഫ് ടാജറ്റ്. 15നാണ് സുജിത്തിന്റെ വിവാഹം.
സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുന്നംകുളം പോലീസ് സ്റ്റേഷനു മുന്നിൽ നടന്ന പ്രതിഷേധ സദസിനിടെയാണ് വേറിട്ട സംഭവം. ടി.എൻ.പ്രതാപനാണ് വേദിയിൽ പ്രഖ്യാപനം നടത്തിയത്.
സുജിത്തിനെ പോലീസ് അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. മൂന്ന് യുവാക്കളെ കസ്റ്റഡിയിലെടുത്തതു ചോദ്യം ചെയ്ത സുജിത്തിനെ എസ്.ഐ അടക്കം നാല് പോലീസുകാർ തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങളാണ് സ്റ്റേഷനിലെ സി.സി.ടി.വി. ക്യാമറയിൽനിന്നു ലഭിച്ചത്.
What's Your Reaction?