തിരുവനന്തപുരം തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു

Mar 5, 2025 - 11:03
Mar 5, 2025 - 11:05
 0  13
തിരുവനന്തപുരം തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം

തിരുവനന്തപുരം: തിരുവനന്തപുരം തമ്പാനൂരിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. കെ എസ് ആർ ടി സി ബസ് പ്രൈവറ്റ് ബസുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ഇന്ന് രാവിലെ തമ്പാനൂർ ഫ്ലൈ ഓവറിൽ വച്ചാണ് അപകടം നടന്നത്.

നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഫ്ലൈ ഓവറിൽ വച്ച് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ അടക്കം 21 പേർക്ക് പരുക്കേറ്റു. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.  

കാലാവധി അവസാനിക്കാൻ നാലുമാസം മാത്രം ബാക്കിയുള്ള കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow