ഓണാവധിക്കാലം; ബെംഗളൂരു – മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ
സെപ്തംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബെംഗളൂരു എസ്എംവിടിയിലെത്തും

പാലക്കാട്: ഓണാവധിക്കാലത്തെ തിരക്ക് പരിഗണിച്ച് ബെംഗളൂരു – മംഗളൂരു റൂട്ടിൽ സ്പെഷൽ ട്രെയിൻ അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31ന് രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും. സെപ്തംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബെംഗളൂരു എസ്എംവിടിയിലെത്തും.
തിരികെയുള്ള 06004 നമ്പർ ട്രെയിൻ സെപ്തംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബെംഗളൂരുവിൽ നിന്നു പുറപ്പെടും. രണ്ടിനു രാവിലെ 7.30നു മംഗളൂരു സെൻട്രലിലെത്തും. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്. 30ന് രാവിലെ എട്ടുമണിക്ക് ബുക്കിങ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.
What's Your Reaction?






