ഗോകുലം ഗ്രൂപ്പിന്‍റെ കണക്കുകൾ ഇഡി പരിശോധിക്കും

595 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട ലംഘനം നടന്നതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ

Apr 22, 2025 - 12:02
Apr 22, 2025 - 12:04
 0  14
ഗോകുലം ഗ്രൂപ്പിന്‍റെ കണക്കുകൾ   ഇഡി പരിശോധിക്കും
കൊച്ചി:  ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ പരിശോധിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ നാണയ വിനിമയച്ചട്ട ലംഘനത്തിലാണ് നടപടി. ഇന്ന് രേഖകളുമായി ഹാജരാകാൻ നേരത്തെ ഇഡി ഗോകുലം ഗോപാലന് നോട്ടീസ് നൽകിയിരുന്നു. 
 
നേരിട്ടെത്തിയില്ലെങ്കിൽ പ്രതിനിധിയെ അയച്ചാലും മതി എന്നാണ് നിർദേശം. 595 കോടി രൂപയുടെ വിദേശ നാണയ വിനിമയ ചട്ട ലംഘനം നടന്നതായാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ.കഴി‍ഞ്ഞയാഴ്ച അഞ്ചര മണിക്കൂർ ഗോകുലം ഗോപാലനെ ചോദ്യം ചെയ്തിരുന്നു.
 
592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായി ഇഡി കഴഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 370.80 കോടി രൂപ പണമായും 220.74 കോടി രൂപ ചെക്കായുമാണ് സ്വീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്ത രേഖകളില്‍ പരിശോധന തുടരുകയാണെന്നും ഇഡി വ്യക്തമാക്കി.  

What's Your Reaction?

like

dislike

love

funny

angry

sad

wow