കൈകാലുകള്‍ സ്വയം വെട്ടിമുറിച്ച് വയോധിക മരിച്ചു; മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി കുടുംബം

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Aug 29, 2025 - 20:58
Aug 29, 2025 - 20:59
 0
കൈകാലുകള്‍ സ്വയം വെട്ടിമുറിച്ച് വയോധിക മരിച്ചു; മാനസിക ബുദ്ധിമുട്ട് നേരിട്ടിരുന്നതായി കുടുംബം

കൽപറ്റ: വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ. വയനാട് മാനന്തവാടിയിൽ പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ്  ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്. 

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow