ചിത്രപ്രിയയുമായി വഴക്കുണ്ടായി, കല്ല് കൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ

മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Dec 10, 2025 - 11:55
Dec 10, 2025 - 11:55
 0
ചിത്രപ്രിയയുമായി വഴക്കുണ്ടായി, കല്ല് കൊണ്ട് തലയ്ക്കടിച്ചു, കൊലപാതകം മദ്യലഹരിയിൽ ആൺസുഹൃത്ത് കസ്റ്റഡിയിൽ

മലയാറ്റൂർ: ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ചിത്രപ്രിയയുടെ കേസിൽ വഴിത്തിരിവ്. ചിത്രപ്രിയയുടെ ആൺസുഹൃത്ത് അലൻ കസ്റ്റഡിയിൽ. ചിത്രപ്രിയയെ താൻ കൊലപ്പെടുത്തിയതാണെന്ന് അലൻ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.

മദ്യലഹരിയിലാണ് കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ചിത്രപ്രിയയുമായി വഴക്കുണ്ടായപ്പോൾ കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് അലൻ്റെ കുറ്റസമ്മതം.
ഉടൻ തന്നെ അലൻ്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.

രണ്ടു ദിവസമായി ചിത്രപ്രിയയെ കാണാനില്ലായിരുന്നു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിൻ്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു.

ചിത്രപ്രിയയുടെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
മൃതദേഹം കണ്ടെത്തിയ ഭാഗത്ത് രക്തം പുരണ്ട വെട്ടുകല്ലുകൾ കൂട്ടിയിട്ടിരുന്നു. ഇത് കൊലപാതകമാണെന്ന പോലീസിൻ്റെ പ്രാഥമിക നിഗമനത്തിന് ബലം നൽകി.

ചിത്രപ്രിയ അലനോടൊപ്പം ബൈക്കിൽ പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ചിത്രപ്രിയയെ കാണാതാകുന്നതിന് മുൻപ് ഫോണിൽ സംസാരിച്ച രണ്ടുപേരെ പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow