ഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്നതിന് പിന്നാലെ ഡൽഹിയിൽ തന്തൂര്‍ വിഭവങ്ങള്‍ക്കായി തീ കത്തിക്കുന്നതിന് വിലക്ക്. ഡൽഹിയിലെ ഹോട്ടലുകളിൽ വിറകും കൽക്കരിയും ഉപയോഗിക്കുന്ന തന്തൂർ അടുപ്പുകൾ നിരോധിച്ചതായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
1981-ലെ എയർ (പ്രിവെൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിന്റെ സെക്ഷൻ 31(A) പ്രകാരമാണ് ഉത്തരവ്. ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിയാണ് (DPCC) ഉത്തരവിറക്കിയത്. ഹോട്ടലുകളില്‍ ഇലക്ട്രിക് ഗ്യാസ് സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ഡല്‍ഹിയില്‍ ഭൂരിഭാഗം തന്തൂരി വിഭവങ്ങളും വിറകും കരിയും ഉപയോഗിച്ചാണ് പാകം ചെയ്യുന്നത്.
കൽക്കരിയും വിറകും വായുമലിനീകരണത്തിന് ഹേതുവാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. ഡല്‍ഹിയിലെ വായു മലിനീകരണം രാജ്യത്തെ റെയില്‍-വ്യോമ ഗതാഗതത്തെ അടക്കം ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.