ഭുവനേശ്വർ: സംസ്ഥാനത്തെ എംഎൽഎമാർക്കുള്ള പ്രതിമാസ ശമ്പളം മൂന്ന് മടങ്ങിലേറെ വർധിപ്പിച്ച് ഒഡിഷ സർക്കാർ. എംഎല്‍എമാര്‍ക്ക് ഇനിമുതല്‍ പ്രതിമാസം പല ഇനങ്ങളിലായി ശമ്പളം ഉൾപ്പെടെ 3.45 ലക്ഷം രൂപ ലഭിക്കും. നേരത്തെ ഇത് 1.11 ലക്ഷമായിരുന്നു.
2024 ജൂൺ മാസം മുതൽ മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർധനവിന് അംഗീകാരം നൽകിയത്. ഒഡീഷ നിയമസഭയില്‍ ശമ്പള വര്‍ധനവിനുളള ബില്‍ ഐക്യകണ്‌ഠേന പാസാക്കി. ഇതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന എംഎല്‍എ ശമ്പളം ഒഡീഷയിലാകും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്‌പീക്കറുടെയും ഡപ്യൂട്ടി സ്‌പീക്കറുടെയും പ്രതിപക്ഷ നേതാവിൻ്റെയും ശമ്പളവും ആനുപാതികമായി വർധിപ്പിച്ചു. മുഖ്യമന്ത്രിക്ക് 3.74 ലക്ഷവും മന്ത്രിമാര്‍ക്ക് 3.62 ലക്ഷവുമാണ് ലഭിക്കുക. സിറ്റിങ് എംഎൽഎ മരിച്ചാൽ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം നൽകാനും ശമ്പള വർധന ഓരോ അഞ്ച് വർഷം കൂടുമ്പോഴും നടപ്പാക്കാനും തീരുമാനമുണ്ട്.