സംസ്ഥാനത്ത് കടുത്ത ചൂട്: മൂന്ന് പേർക്ക് സൂര്യതാപമേറ്റു; 12 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നതിനിടെ പാലക്കാടും ഇടുക്കിയിലുമായി മൂന്ന് പേർക്ക് സൂര്യാതപമേറ്റു. പാലക്കാട് ലക്കിടി കൂട്ടുപാതയിലെ ഓട്ടോ ഡ്രൈവർ ജയൻ, ഒറ്റപ്പാലം സ്വദേശി ജയശ്രീ എന്നിവർക്കാണ് പൊള്ളലേറ്റത്. ജയന്റെ കഴുത്തിലും ശരീരത്തിന്റെ മറ്റ് രണ്ട് ഭാഗങ്ങളിലും പൊള്ളലുണ്ട്. ഇടുക്കി കട്ടപ്പനയിൽ തടിപ്പണിയിലേർപ്പെട്ടിരുന്ന അജീഷിനും സൂര്യാതപമേറ്റു. പരിക്കേറ്റവർ ചികിത്സ തേടിയിട്ടുണ്ട്.
ചൂട് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനാൽ സംസ്ഥാനത്തുടനീളം അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കടുത്ത വെയിൽ ഏൽക്കുന്നത് ഒഴിവാക്കാൻ പകൽ 11 മണി മുതൽ വൈകിട്ട് 3 മണി വരെ പുറത്തിറങ്ങരുതെന്ന് കർശനമായ മുന്നറിയിപ്പുണ്ട്.
What's Your Reaction?