കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം

Sep 11, 2025 - 17:12
Sep 11, 2025 - 17:12
 0
കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.  86 വയസായിരുന്നു. 
 
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്‍ണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍.  കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.  1982, 1987, 1991സ 1996 വർഷങ്ങളിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നീണ്ട 13 വർഷമാണ് യുഡിഎഫിനെ പി പി തങ്കച്ചൻ എന്ന കൺവീനർ നയിച്ചത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow