കണ്ണൂർ: ഗൾഫ് രാജ്യങ്ങൾ വ്യോമ പാത അടച്ചതോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള പല സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇന്നലെ രാത്രി 7.15-ന് ദോഹയിലേ ക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. ഖത്തർ വ്യോമപാത അടച്ചതോടെയാണ് വിമാനം തിരിച്ചിറക്കേണ്ടിവന്നത്.
160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്ക് ടിക്കറ്റ് മറ്റൊരു ദിവസ ത്തേക്ക് നൽകുകയോ റീഫണ്ട് ചെയ്യുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരിൽ നിന്നുള്ള ഇന്നത്തെപല അന്താരാഷ്ട്ര സർവീസുകളും മാറ്റിവെച്ചിട്ടുണ്ട്.