ദോഹ: അമേരിക്കന്‍ സൈനിക താവളങ്ങൾ ഇറാന്‍ ആക്രമിച്ചതിന് പിന്നാലെ അടച്ച യുഎഇയിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്. ഖത്തർ, യു എ ഇ, ബഹറൈൻ, കുവൈറ്റ് രാജ്യങ്ങളാണ് വ്യോമപാത തുറന്നത്.
എന്നാൽ ചില വിമാനങ്ങൾ വൈകാനും ചിലത് റദ്ദാക്കാനും സാധ്യതയുള്ളതിനാൽ, യാത്രക്കാർ എയർലൈനുകൾ നൽകുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് നിർദേശമുണ്ട്. ഖത്തര്‍ വ്യോമപാത തുറന്നതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്നുള്ള ചില വിമാന സര്‍വീസുകൾ പുനഃസ്ഥാപിച്ചു. ഇന്ന് പുലര്‍ച്ചയാണ് വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് വ്യോമാതിര്‍ത്തി താത്കാലികമായി അടച്ചിടുന്നതായി ഡി ജി സി എ നേരത്തേ പ്രഖ്യാപിച്ചിരുന്നത്.