ടെഹ്റാൻ: വെടിനിർത്തലിന് ധാരണയായെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദംതള്ളി ഇറാൻ വിദേശകാര്യ മന്ത്രി. വെടിനിർത്തലിന് ധാരണയായിട്ടില്ലെന്നും യാതൊരുവിധ കരാറുകളും നിലവിൽ വന്നിട്ടില്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി വ്യക്തമാക്കി. വെടിനിർത്തലിനുള്ള കരാറുമായി ആരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപിന്റെ വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ഇറാന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ഔദ്യോഗിക പ്രതികരണമാണ് ഇത്. ഇസ്രയേൽ ആക്രമണം നിർത്തിയാൽ തങ്ങളും അവസാനിപ്പിക്കാം. മാത്രമല്ല സൈനിക നീക്കങ്ങളെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീടെന്നും ഇറാൻ വിദേശകാര്യമന്ത്രി വ്യക്തമാക്കി.
ഇറാൻ- ഇസ്രയേൽ സംഘർഷം അവസാനിച്ചെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ വെടിനിർത്തൽ നിലവിൽ വന്നെന്നും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത് നിഷേധിച്ചുകൊണ്ടാണ് ഇറാൻ രംഗത്തെത്തിയത്.