തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു

ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്

Jun 24, 2025 - 10:44
Jun 24, 2025 - 10:45
 0  19
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് സ്കൂൾ ബസ്സിലിടിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം നടന്നത്. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസ്സിന് പിന്നിലേക്കാണ് കെഎസ്ആര്‍ടിസി ബസി ഇടിച്ചത്. 
 
 ആറ്റിങ്ങൽ ആലംകോട് വച്ചാണ് അപകടം സംഭവിച്ചത്. ആലംകോട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിന് പിന്നില്‍ ഇടിക്കുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
 
 അപകടത്തിൽ അഞ്ച് വിദ്യാർഥികളെ ചെറിയ പരുക്കോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്. മുപ്പതോളം വിദ്യാർഥികളായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. ആറ്റിങ്ങല്‍ ഡയറ്റ് സ്‌കൂളിലെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തിൽ സ്കൂൾ ബസ്സിന്റെ പിൻഭാഗം പൂർണമായും തകർന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow