ജി.എസ്.ടി ഇളവില്‍ വില കുറഞ്ഞ കാറുകള്‍ ഏതെല്ലാം?
ജി.എസ്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മിക്ക മോഡല്‍ വാഹനങ്ങള്‍ക്കും വില കുറച്ചതായി വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: സ്ലാബ് പരിഷ്‌കരിച്ച് ജി.എസ്ടിയില്‍ വരുത്തിയ മാറ്റം സെപ്തംബര്‍ 22ന് ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നു. മിക്ക സാധനങ്ങളുടെയും വില കുറയും എന്നത് കൊണ്ട് ജനങ്ങള്‍ ഇതിനെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ജി.എസ്ടിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ മിക്ക മോഡല്‍ വാഹനങ്ങള്‍ക്കും വില കുറച്ചതായി വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മഹീന്ദ്രയും ടാറ്റയും അടക്കം ഇതില്‍ ഉള്‍പ്പെടും. ജിഎസ്ടി പരിഷ്‌കരണം വഴി വില കുറയുന്ന കാര്‍ മോഡലുകളും വിലയില്‍ ഉണ്ടാവുന്ന കുറവും ചുവടെ:
മഹീന്ദ്ര ബൊലേറോ/നിയോ -1.27 ലക്ഷം, എക്‌സ്‌യുവി 3എക്‌സ്ഒ പെട്രോള്‍ -1.4 ലക്ഷം, ഡീസല്‍- 1.56 ലക്ഷം, ഥാര്‍ 2 ഡബ്ല്യുഡി (ഡീസല്‍) -1.35 ലക്ഷം, ഥാര്‍ 4 ഡബ്ല്യുഡി (ഡീസല്‍) - 1.01 ലക്ഷം, ഥാര്‍ റോക്‌സ്- 1.33 ലക്ഷം, സ്‌കോര്‍പിയോ ക്ലാസിക് - 1.01 ലക്ഷം, സ്‌കോര്‍പിയോ എന്‍ - 1.45 ലക്ഷം, എക്സ്‌യുവി 700 - 1.43 ലക്ഷം
ടൊയോട്ട ഫോര്‍ച്യൂണര്‍ - 3.49 ലക്ഷം, ഗ്ലാന്‍സ ഹാച്ച്ബാക്ക് -85,300, ലെജന്‍ഡര്‍- 3.34 ലക്ഷം രൂപ, ഹൈലക്‌സ്- 2.52 ലക്ഷം രൂപ, വെല്‍ഫയര്‍- 2.78 ലക്ഷം രൂപ, കാമ്രി- 1.01 ലക്ഷം രൂപ, ഇന്നോവ ക്രിസ്റ്റ- 1.80 ലക്ഷം രൂപ, ഇന്നോവ ഹൈക്രോസ്- 1.15 ലക്ഷം രൂപ
മറ്റ് മോഡലുകള്‍- 1.11 ലക്ഷം രൂപ വരെ
ടാറ്റ മോട്ടോഴ്സ് ടിയാഗോ- 75,000 രൂപ, ടൈഗോര്‍- 80,000 രൂപ, ആള്‍ട്രോസ്- 1.10 ലക്ഷം രൂപ, പഞ്ച്- 85,000 രൂപ
നെക്സോണ്‍- 1.55 ലക്ഷം രൂപ, ഹാരിയര്‍- 1.40 ലക്ഷം രൂപ, സഫാരി- 1.45 ലക്ഷം രൂപ, കര്‍വ്വ്- 65,000 രൂപ
കിയ സോണെറ്റ്- 1.64 ലക്ഷം രൂപ, സിറോസ്- 1.86 ലക്ഷം രൂപ, സെല്‍റ്റോസ്- 75,372 രൂപ, കാരന്‍സ്- 48,513 രൂപ, കാരന്‍സ് ക്ലാവിസ്- 78,674 രൂപ,കാര്‍ണിവല്‍- 4.48 ലക്ഷം രൂപ
സ്‌കോഡ- കൊഡിയാക്ക്- 3.3 ലക്ഷം രൂപ + 2.5 ലക്ഷം രൂപ ഉത്സവ ഓഫറുകള്‍ = മൊത്തം 5.8 ലക്ഷം രൂപ ലാഭം
കുഷാക്ക്- ജിഎസ്ടിയില്‍ 66,000 രൂപ കുറവ് + 2.5 ലക്ഷം രൂപ ഉത്സവ ഓഫര്‍
സ്ലാവിയ- 63,000 രൂപ ജിഎസ്ടി കുറവ് + 1.2 ലക്ഷം രൂപ ഉത്സവ ഡിസ്‌കൗണ്ട് = മൊത്തം 1.8 ലക്ഷം രൂപ ലാഭം
റെനോ
കൈഗര്‍- 96,395 രൂപ വരെ, ഹ്യുണ്ടായ്, ഗ്രാന്‍ഡ് ഐ10 നിയോസ്- 73,808 രൂപ, ഔറ- 78,465 രൂപ, എക്സ്റ്റര്‍: 89,209 രൂപ, ഐ20: 98,053 രൂപ, ഐ20 എന്‍-ലൈന്‍- 1.08 ലക്ഷം രൂപ, വെന്യൂ- 1.23 ലക്ഷം രൂപ, വെര്‍ണ- 60,640 രൂപ, ക്രെറ്റ- 72,145 രൂപ, ക്രെറ്റ എന്‍-ലൈന്‍- 71,762 രൂപ, അല്‍കാസര്‍- 75,376 രൂപ, ടക്സണ്‍- 2.4 ലക്ഷം രൂപ
മാരുതി സുസുക്കി ആള്‍ട്ടോ കെ10- 40,000 രൂപ, വാഗണ്‍ആര്‍- 57,000 രൂപ, സ്വിഫ്റ്റ്- 58,000 രൂപ, ഡിസയര്‍- 61,000 രൂപ, ബലേനോ- 60,000 രൂപ, ഫ്രോങ്ക്‌സ്- 68,000 രൂപ, ബ്രെസ്സ- 78,000 രൂപ, ഈക്കോ- 51,000 രൂപ, എര്‍ട്ടിഗ- 41,000 രൂപ, സെലറിയോ- 50,000 രൂപ, എസ്-പ്രസ്സോ- 38,000 രൂപ, ഇഗ്‌നിസ്- രൂപ 52,000 രൂപ, ജിംനി- 1.14 ലക്ഷം രൂപ, എക്‌സ്എല്‍6- 35,000 രൂപ, ഇന്‍വിക്ടോ- 2.25 ലക്ഷം രൂപ.
What's Your Reaction?






