'വൈഫ് ഇൻ ചാർജ്' പരാമർശം: വിവാദത്തിൽ പ്രതികരിച്ച് ബഹാവുദ്ദീൻ നദ്‍വി

ദുഷ്ടലാക്കോട് കൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു

Sep 11, 2025 - 18:30
Sep 11, 2025 - 18:30
 0
'വൈഫ് ഇൻ ചാർജ്' പരാമർശം: വിവാദത്തിൽ പ്രതികരിച്ച് ബഹാവുദ്ദീൻ നദ്‍വി
മലപ്പുറം: മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ''വൈഫ് ഇൻ ചാര്‍ജ്'' അധിക്ഷേപ പരാമര്‍ശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്. അത് തള്ളികളയുന്നു.
 
നെഗറ്റീവ് താല്‍പര്യം ഉള്ള മാധ്യമങ്ങളാണ് കുപ്രചരണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ 'വൈഫ് ഇൻ ചാര്‍ജ്' പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ല.  താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡോ. ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. 
 
താൻ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ല.വാര്‍ത്തയാക്കി കുളം കലക്കണം എന്ന് ആഗ്രഹം ഉള്ളവരാണ് പ്രചരിപ്പിച്ചതെന്നും നദ്‌വി കൂട്ടിച്ചേര്‍ത്തു.  ദുഷ്ടലാക്കോട് കൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. 
 
തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. അധര്‍മ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow