ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും

Sep 8, 2025 - 21:28
Sep 8, 2025 - 21:28
 0
ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 2.4 ലക്ഷം രൂപ വരെ വില കുറയും, ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളിലേക്ക്

യാത്രാ വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറച്ചതിന്‍റെ പൂര്‍ണ്ണമായ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ തീരുമാനിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡും. പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow