'ഒരൊറ്റ മോഡല്‍'; വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ അത്ഭുതം തീര്‍ത്ത് ബജാജ് ചേതക്
ഇവി, സിഎന്‍ജി വാഹന വില്‍പനയിലൂടെയാണ് വരുമാനത്തിന്റെ 40 ശതമാനം നേടിയതെന്നതും ബജാജിന് അഭിമാനമായി

ഒരൊറ്റ മോഡല്‍ കൊണ്ട് വൈദ്യുത സ്‌കൂട്ടര്‍ വിപണിയില്‍ അത്ഭുതം തീര്‍ക്കുകയാണ് ബജാജ് ചേതക്. മാര്‍ച്ചിലെ കണക്കു പുറത്തുവന്നതോടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദ വില്‍പനയിലാണ് ബജാജ് ചേതക് ഒന്നാം സ്ഥാനം നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ 29 ശതമാനവും ബജാജ് ചേതക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വൈദ്യുത ഇരുചക്ര വാഹന വിപണിയായ മഹാരാഷ്ട്രയിലെ വില്‍പനയില്‍ 50 ശതമാനം നേടാനും ബജാജ് ചേതക്കിന് സാധിച്ചു.
ഇവി, സിഎന്‍ജി വാഹന വില്‍പനയിലൂടെയാണ് വരുമാനത്തിന്റെ 40 ശതമാനം നേടിയതെന്നതും ബജാജിന് അഭിമാനമായി. മാര്‍ച്ചിലെ വില്‍പനയിലും ബജാജ് ചേതക് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ 34,863 ചേതക് ഇവികളാണ് ബജാജ് വിറ്റത്. ടിവിഎസ്, ഒല, ഏഥര്‍, ഹീറോ എന്നിങ്ങനെയുള്ള മുന്‍നിര കമ്പനികളെ പിന്നിലാക്കിയാണ് ബജാജിന്റെ ചേതക് ഇവിയുടെ കുതിപ്പ്.
What's Your Reaction?






