ഫോര്‍ച്യൂണറിന്‍റെ ലീഡര്‍ എഡിഷനുമായി ടൊയോട്ട
ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം

പ്രമുഖ വാഹന നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടി.കെ.എം.), തങ്ങളുടെ പ്രീമിയം എസ്.യു.വി. മോഡലായ ഫോർച്യൂണറിൻ്റെ പുതിയ 2025 ലീഡർ എഡിഷൻ പ്രദർശിപ്പിച്ചു. ഈ പ്രത്യേക പതിപ്പിൻ്റെ ബുക്കിംഗ് ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കും. ഉപഭോക്താക്കൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴിയും ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും വാഹനം ബുക്ക് ചെയ്യാം.
നിരവധി പുതിയ മാറ്റങ്ങളുമായാണ് ഫോർച്യൂണർ ലീഡർ എഡിഷൻ എത്തുന്നത്: എക്സ്റ്റീരിയർ മാറ്റങ്ങൾ: പുതിയ ഗ്രിൽ, ഫ്രണ്ട്, റിയർ ബമ്പറുകൾക്കായി നൽകിയിട്ടുള്ള ലിപ് സ്പോയിലറുകൾ, ആകർഷകമായ ക്രോം ഇൻസേർട്ടുകൾ എന്നിവ വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.
തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളാണ് മറ്റൊരു പ്രധാന ആകർഷണം. ആറ്റിറ്റ്യൂഡ് ബ്ലാക്ക്, സൂപ്പർ വൈറ്റ്, പേൾ വൈറ്റ്, സിൽവർ എന്നിവ ഉൾപ്പെടെ മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിൽ ഈ എഡിഷൻ ലഭ്യമാകും.
പുതിയ ഫോർച്യൂണർ ലീഡർ എഡിഷന് കരുത്ത് പകരുന്നത്, നിലവിലുള്ള 2.8 ലിറ്റർ ഡീസൽ എഞ്ചിൻ തന്നെയാണ്. ഈ എഞ്ചിൻ 201 ബി.എച്ച്.പി. പവറും 500 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുമായി എഞ്ചിനെ ബന്ധിപ്പിച്ചിട്ടുണ്ട്.
What's Your Reaction?






