ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം; സ്പെഷല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ മന്ത്രാലയം

ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് ട്രെയിൻ പുറപ്പെടും.

Apr 14, 2025 - 21:40
Apr 14, 2025 - 21:40
 0  10
ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാര്‍ക്ക് ആശ്വാസം; സ്പെഷല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ മന്ത്രാലയം

തിരുവനന്തപുരം: ഉത്സവകാലത്ത് ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് ആശ്വസിക്കാം. സ്പെഷല്‍ ട്രെയിന്‍ അനുവദിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം. എറണാകുളം - ഹസ്രത് നിസാമുദ്ദീൻ വൺവേ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിനാണ് (06061) കേന്ദ്ര റെയിൽവേ മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

ഏപ്രിൽ 16ന് (ബുധൻ) വൈകുന്നേരം 6.05ന് ട്രെയിൻ പുറപ്പെടും. ഏപ്രിൽ 18ന് (വെള്ളി) രാത്രി 8.35ന് ഡൽഹി ഹസ്രത് നിസാമുദ്ദീനിലെത്തും. വിഷു ദിനത്തിൽ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. സ്പെഷൽ ട്രെയിൻ അനുവദിച്ച കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ നന്ദി അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow