പനി ഉണ്ടോ ? കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ് !

കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് പനിക്ക് വില്ലൻ

Sep 8, 2025 - 21:21
Sep 8, 2025 - 21:21
 0
പനി ഉണ്ടോ ? കാപ്പി കുടി ഒഴിവാക്കാം, കാരണം ഇതാണ് !

പനിയോ ജലദോഷമോ വന്നാൽ നല്ല ചൂട് കാപ്പി കുടിക്കാൻ തോന്നുന്നത് സാധാരണമാണ്. എന്നാൽ, ഈ സമയം കാപ്പി കുടി ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. കാപ്പിയിൽ അടങ്ങിയ കഫൈൻ ആണ് പനിക്ക് വില്ലൻ.

കഫൈൻ ഉണർന്നിരിക്കാൻ പ്രോത്സാഹിപ്പിക്കും. എന്നാൽ, രോ​ഗാവസ്ഥയിൽ വിശ്രമം അത്യാവശ്യമാണ്. എത്ര ഉറക്കം കിട്ടുന്നോ അത്രയും നല്ലത്‌. കാപ്പിയോ കഫൈൻ അടങ്ങിയ മറ്റ് പാനീയങ്ങളോ കുടിക്കുമ്പോൾ ഇതിന് നേരെ വിപരീതമാണ് സംഭവിക്കുന്നത്. ഇത് ശരീരത്തെ വിശ്രമിക്കാനും ഉറങ്ങാനും സഹായിക്കില്ലെന്ന് മാത്രമല്ല നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും.

കാപ്പി കുടിച്ച്‌ കഴിഞ്ഞാൽ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്‍റെ കാരണമിതാണ്‌. എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിർജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം.

അസുഖ ബാധിതരായിരിക്കുമ്പോൾ ശരീരത്തിൽ ജലാംശം ഉണ്ടാകണം. ശരീരത്തിനു നല്ല വിശ്രമവും പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരവുമാണ്‌ ഈ സമയത്ത്‌ ആവശ്യം. കാപ്പിക്ക് പകരം ചൂടു വെള്ളം, കഞ്ഞി വെള്ളം എന്നിവ കുടിക്കാം.

What's Your Reaction?

like

dislike

love

funny

angry

sad

wow