ഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. വിദ്യാർഥിനി കോളേജിലേക്ക് പോകും വഴിയായിരുന്നു ആക്രമണം.അശോക് വിഹാറിലെ ലക്ഷ്മി ബായി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
പെൺകുട്ടിയുടെ ഇരു കൈകൾക്കും പൊള്ളലേറ്റിട്ടുണ്ട്. ബൈക്കില്‍ എത്തിയ മൂന്ന് പേരാണ് ആക്രമിച്ചത്. ഇവർക്കെതിരെ അന്വേഷണം ആരംഭിച്ചു. ജിതേന്ദര്‍, ഇഷാന്‍, അര്‍മാന്‍ എന്നിവര്‍ക്കായാണ് തിരച്ചില്‍ നടക്കുന്നത്.
പ്രതികളില്‍ ഒരാളായ ജിതേന്ദര്‍ പെണ്‍കുട്ടിയെ നേരത്തെ ശല്യം ചെയ്തിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പെൺകുട്ടിയെ കണ്ടപ്പോൾ ഇഷാൻ ആസിഡ് കുപ്പി അർമാനു കൈമാറി. അർമാനാണ് വിദ്യാർഥിനിക്കു മേൽ ആസിഡ് ഒഴിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.