ഗോവ: ഗോവയിലെ ക്ഷേത്രോൽസവത്തിനിടെ നടന്ന ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് വൻ അപകടം. അപകടത്തിൽ ഏഴ് പേർ മരിച്ചു. മുപ്പതിലധികം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഷിർഗാവോയിലെ ശ്രീ ലൈരായ് ക്ഷേത്രോത്സവത്തിനിടെയാണ് അപകടം നടന്നത്.
പരുക്കേറ്റവരെ ഗോവ മെഡിക്കൽ കോളെജിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഗോവയിലെ ഷിർഗാവോയിലുള്ള ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിൽ ആഘോഷിക്കുന്ന ഒന്നാണ് വാർഷിക ഉത്സവമാണ് ശ്രീ ലൈരായ് സത്ര. ഇന്നലെയാണ് സത്ര ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുമുള്ള ഭക്തർ ഇതിൽ പങ്കെടുക്കാനായി എത്തിയിരുന്നു.
ക്ഷേത്ര ഘോഷയാത്രയ്ക്കിടെ വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനെ തുടർന്ന് സ്ഥലത്ത് തിക്കും തിരക്കും ഉണ്ടാക്കുകയായിരുന്നു. ഗോവ, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ഭക്തർ ഉത്സവത്തിനായി ക്ഷേത്രത്തിൽ ഒത്തുകൂടിയിരുന്നു. തിരക്ക് നിയന്ത്രിക്കാന്‍ കൃത്യമായ സംവിധാനങ്ങള്‍ ഇല്ലാത്തതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.