ഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഇതിന്റെ പശ്ചാത്തലത്തിൽ ചണ്ഡിഗഢിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഇവിടെ സൈറൺ മുഴങ്ങിയിരിക്കുകയാണ്. ചണ്ഡിഗഢ് ജില്ലാ കളക്ടർ ഔദ്യോഗിക പേജ് വഴി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാല്‍ക്കണികളില്‍ നില്‍ക്കരുതെന്നും വീടിനുള്ളില്‍ കഴിയണമെന്നും മുന്നറിയിപ്പുണ്ട്.
പാകിസ്ഥാനിൽ നിന്നും ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് ജങ്ങൾക്ക് മുന്നറിയിപ്പായാണ് എയർ സൈറൺ മുഴങ്ങിയത്. ഛണ്ഡിഗഡിനു പുറമെ പഞ്ചാബ് , ഹരിയാന,രാജസ്ഥാൻ എന്നിവടങ്ങളിൽ അതീവ ജാഗ്രത നിർദേശം നൽകി. ഇവിടെയുള്ള സ്കൂളുകൾക്കും അവധി നൽകിയിരിക്കുകയാണ്.
മാത്രമല്ല ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടയ്ക്കുകയും വിമാനത്താവളങ്ങളിലേക്ക് പുതുതായി ആരെയും പ്രവേശിപ്പില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. രാജ്യത്തുടനീളമുള്ള എല്ലാ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും സുരക്ഷാ നടപടികൾ ശക്തിപ്പെടുത്താൻ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി നിർദ്ദേശം നൽകി.