ഗുരുതര ആരോപണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ

ലിസ്റ്റിൻ സ്റ്റീഫന്റെ ഈ പ്രതികരണം സിനിമ പ്രേമികളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്

May 3, 2025 - 11:50
May 3, 2025 - 11:50
 0  19
ഗുരുതര ആരോപണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ
കൊച്ചി: ഗുരുതര ആരോപണവുമായി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ രംഗത്ത്. ഒരു പ്രമുഖ നടനെതിരെയാണ് ലിസ്റ്റിൻ രംഗത്തെത്തിയത്. എന്നാൽ നടന്റെ പേര് വെളിപ്പെടുത്താതെ ആയിരുന്നു ലിസ്റ്റിന്റെ ആരോപണം.
 
ദിലീപ് ചിത്രം ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യുടെ ലോഞ്ചിനിടെയാണ് ലിസ്റ്റിന്റെ പ്രതികരണം. മലയാള സിനിമയിലെ പ്രമുഖ നടന്‍ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നാണ് ലിസ്റ്റിൻ പറഞ്ഞത്. വലിയൊരു മാലപ്പടക്കത്തിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നുമാണ് അദ്ദേഹം പറയുന്നത്. 
 
അതെ സമയം ലിസ്റ്റിൻ സ്റ്റീഫന്റെ ഈ പ്രതികരണം സിനിമ പ്രേമികളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്. നിരവധി താരങ്ങളുടെ പേരുകളാണ് ഇവരുടെ മനസ്സിൽ വരുന്നത്. ഇതേ തുടർന്ന് സൈബർ ആക്രമണങ്ങളും ലിസ്റ്റിനിനു എതിരെ നടക്കുന്നുണ്ട്. പ്രശ്‌നം എന്താണെന്നോ നടന്‍ ഏതാണെന്നോ പറയാതെയുള്ള ലിസ്റ്റിന്റെ വാക്കുകള്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂവെന്നാണ് സൈബർ ലോകം പറയുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow