ഗവൺമെന്റ് പ്ലീഡർ നിയമനം; മുഖ്യമന്ത്രിയുടെ വാദം തള്ളി ലോയേഴ്സ് കോൺഗ്രസ്
ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ വിശദീകരണം തള്ളി ലോയേഴ്സ് കോൺഗ്രസ്. തങ്ങൾ നൽകിയ പട്ടികയിൽ നിന്നല്ല വിവാദ നിയമനങ്ങൾ നടന്നതെന്നും, സ്റ്റേറ്റ് അറ്റോർണി അനൂപ് വി. നായരാണ് പട്ടികയിലില്ലാത്ത പേരുകൾ നിർദേശിച്ചതെന്നും ലോയേഴ്സ് കോൺഗ്രസ് ആരോപിച്ചു.
വഴിവിട്ട നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയിട്ടില്ലെന്നും, തങ്ങൾ സമർപ്പിച്ച പട്ടികയ്ക്ക് വേണ്ട പരിഗണന ലഭിച്ചില്ലെന്നും സംഘടന കുറ്റപ്പെടുത്തി. നിയമനം നേടിയ യുഡിഎഫ് അനുഭാവികളല്ലാത്തവരുടെ പേരുകൾ ഉടൻ പുറത്തുവിടുമെന്നും മുന്നറിയിപ്പ് നൽകി.
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ നേരിൽ കാണാൻ പലതവണ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്കുള്ള അവസരം നിഷേധിച്ചുവെന്നും ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.കെ. റഹ്മാൻ ആരോപിച്ചു.
അതേസമയം, ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നാണ് നിയമനങ്ങൾ നടത്തിയതെന്നും, അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയ ശേഷമാണ് നടപടിയെടുത്തതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ വിശദീകരിച്ചിരുന്നു.
What's Your Reaction?



